കോഴിക്കോട്: കനത്തെ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ യു.വി ജോസ് ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും അവധി ആയിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പി എസ് സി, സർവ്വകലാശാല തുടങ്ങിയ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും കളക്ടർ അറിയിച്ചു

വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട് ജില്ലാ കലക്ടര്‍  അവധി നല്‍കി.