kerala
താനാളൂരില്‍ ഇടതുപക്ഷത്ത് അസ്വസ്ഥത പുകയുന്നു, നേതാക്കള്‍ കൂട്ടത്തോടെ മുസ്ലിം ലീഗില്‍
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസ്ലിം സമുദായത്തോട് വളരെയേറെ ക്രൂരമായും വൈരാഗ്യബുദ്ധിയോടെയുമാണ് പെരുമാറുന്നത്.
താനാളൂര്‍ : ഇടതുപക്ഷത്തിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് താനാളൂര്‍ പഞ്ചായത്തിലെ ഇടതുപക്ഷ നേതാക്കന്മാര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഇടതുപക്ഷത്തെ സജീവ പ്രാദേശിക നേതാക്കന്മാരും സഹയാത്രികരുമായ തോട്ടുങ്ങള്‍ ഉസ്മാന്‍ ഹാജി, വെള്ളിയത്ത് അബ്ദു സലാം, വ്യവസായിയും, ജീവകാരുണ്യ പ്രവര്‍ത്തകനുമായ കുന്നത്ത് നാസര്‍ എന്നിവരെ പാണക്കാട് മുസ്ലിം ലീഗ് അഖിലേന്ത്യജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചുതായി താനാളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
താനാളൂരിലെ ഇടത്പക്ഷം അസംതൃപ്തരുടെ കൂടാരമാണെന്നും പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ഇടത്പക്ഷ ആശയങ്ങള്‍ക്ക് വിരു ദ്ധമാണെന്നും നേതാക്കന്മാര്‍ അറിയിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസ്ലിം സമുദായത്തോട് വളരെയേറെ ക്രൂരമായും വൈരാഗ്യബുദ്ധിയോടെയുമാണ് പെരുമാറുന്നത്. മുസ്‌ലിം വിരുദ്ധത നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. പൗരത്വബില്ലുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടത്തിയവര്‍ക്കെതിരേയുള്ള കേസുകള്‍ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് അധികാരത്തിലേറുന്നതിന് മുമ്പ് പിണറായി പറഞ്ഞിരുന്നത്.
എന്നാല്‍ കേസുകള്‍ പിന്‍ വലിക്കാന്‍ തയ്യാറായില്ല എന്നു മാത്രമല്ല, ഈകേസുമായി ബന്ധപ്പെട്ട് ഇന്നും മത, രാഷ്ട്രീ യ, സംസ്‌കാരിക പ്രമുഖര്‍ കോടതി വരാന്തകള്‍ കയറി ഇറങ്ങുകയാണ്. കേസില്‍ പിഴയായി ലക്ഷക്കണക്കിന് രൂപയാണ് വിവിധ സംഘടനകള്‍ നല്‍കേണ്ടിവരുന്നത്. മുസ്‌ലിം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് ഇവരുടെ മുസ്ലിം വിരോധം. പിന്നീട് വിവാദമായപ്പോള്‍ പിന്‍വലിച്ചെങ്കിലും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകൊണ്ടുള്ള ബില്ല് നിയമസഭപാസാക്കുകയുണ്ടായി.
പതിനായിരം തസ്തികയുള്ള ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതിന് പകരം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍, വഖഫ് ബോര്‍ഡ് നിയമനങ്ങളുടെ കാര്യത്തില്‍ ഇങ്ങിനെ ഉണ്ടായില്ല. സിപിഎമ്മിന്റെ വര്‍ഗീയ ഇരട്ടത്താപ്പ് ഇതിലൂടെ വ്യക്തമായതാണ് . ഫാഷിസത്തെ നേരിടുകയാണെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വ്യക്തതയില്ലെന്നാ ണ് ഹലാല്‍ വിവാദം തെളിയിച്ചത്. സംഘ്പരിവാര്‍ എന്താണോ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെ ചെയ്യുനിടത്തേക്ക് ഇടതുപക്ഷം എ ത്തിയത് യാദൃച്ഛികമല്ലെന്നും മുസ്ലിംലീഗ് ആരോപിച്ചു. പി എംശ്രീ പദ്ധതിയിലും അത് ആവര്‍ത്തിച്ചു.
മുസ്ലിം ചിഹ്നങ്ങളെ പരിഹസിക്കുവാനും, വികൃതമായി ചിത്രീകരിക്കാനും ഇതിനിടയില്‍ ശ്രമങ്ങളുണ്ടായി. അതിന്റെ ഭാഗമായി മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ തട്ടം അഴിച്ചുവെച്ചത് ഇടതുപക്ഷത്തിന്റെ നേട്ടമാണെന്ന് പ്രസ്താവനയുണ്ടായത്. മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന സാമുദായിക നേതാക്കന്മാരെ കേരളം മുഴുവന്‍ കൊണ്ട് നടന്ന് ആദ രിക്കുന്ന സമീപനവും സി.പി.എം സ്വീകരിച്ചത് ആരെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ചി ട്ടുള്ളതാണെന്ന് വ്യക്തമാണെന്നും മുസ്ലിം ലീഗ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ. എന്‍ മുത്തു കോയ തങ്ങള്‍. ടി.പി.എം മുഹ്സിന്‍ ബാബു, പി അഷ്‌റഫ് വി.പി.എം അബ്ദുറഹിമാന്‍ മാസ്റ്റര്‍ എന്നിവരും മുസ്ലിംലീഗില്‍ ചേര്‍ന്ന തോട്ടുങ്ങല്‍ ഉസ്മാന്‍ ഹാജി,വെള്ളിയത്ത് അബ്ദുസ്സലാം,കുന്നത്ത് നാസര്‍ പങ്കെടുത്തു.
kerala
ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു
തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.
കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.
അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.
kerala
കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
kerala
ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍
ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.
കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.
‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories9 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
