കണ്ണൂര്‍. കണ്ണുര്‍ സിറ്റിയെ മണിക്കുറുകള്‍ ഭീതിയില്‍ നിര്‍ത്തിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. വയനാട്ടില്‍ നിന്നെത്തിയ മയക്കുവെടി വിദഗ്ധരാണ് പുലിയെ പിടികൂടിയത്. പുലിയെ വയനാട്ടിലേക്ക് തന്നെ കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനകം പുലി മൂന്ന് പേരെ ആക്രമിച്ചിരുന്നു. രാത്രി വൈകിയിട്ടും പുലിയെ പിടികൂടാനാവാത്തതില്‍ പരിഭ്രാന്തിയിലായിരുന്നു. പുലി ഇറങ്ങിയതു മുലം ജില്ലാ കലക്ടര്‍ നഗരത്തില്‍ നിരോധാജ്ഞ പ്രാഖ്യാപിച്ചിരുന്നു.

ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും പുലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു.