ഡെറാഡൂണ്‍: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനകത്ത് പുള്ളിപ്പുലി കയറി. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് പുള്ളിപ്പുലി കയറി ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുന്നത്. ഇന്നു രാവിലെയാണ് പുള്ളിപ്പുലി മെഡിക്കല്‍ കോളജിനകത്തേക്ക് കയറിയതായി കണ്ടത്. തുടര്‍ന്ന് പല സ്ഥലങ്ങളിലായി പുള്ളിപ്പുലിയെ കണ്ടു. ഇപ്പോള്‍ കോളജിനകത്തെ ഹോസ്റ്റലിലാണ് ഉള്ളതെന്ന് സംശയിക്കുന്നു.

വന്യജീവി ഉദ്യോഗസ്ഥര്‍ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവസാനമായി പുലിയെ കണ്ടത് ഹോസ്റ്റല്‍ പരിസരത്തായതിനാല്‍ വിദ്യാര്‍ഥികളോടു മുഴുവന്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.