ബെംഗളുരു:അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ട് ആര്‍എസ്എസ് ഭീഷണിപ്പെടുത്തുന്നതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. സംഭാവന നല്‍കുന്നവരുടേയും നല്‍കാത്തവരുടേയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിറകേയാണ് ഭീഷണിയുളളതായി അദ്ദേഹം തുറന്നു പറഞ്ഞത്.

സ്ത്രീയുള്‍പ്പടെയുളള മൂന്നംഗസംഘം വീട്ടിലെത്തിയെന്നും ക്ഷേത്ര നിര്‍മാണത്തിനായി പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭീഷണി മുഴക്കിയതായും കുമാരസ്വാമി പറയുന്നു.

‘ആരാണ് വിവരം നല്‍കുന്നത് ? തെരുവിലുളള നിരവധി ആളുകള്‍ പലരേയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുണ്ട്. ഞാനും ഒരു ഇരയാണ്. ഒരു സ്ത്രീ ഉള്‍പ്പടെയുളള മൂന്നംഗ സംഘം എന്റെ വീട്ടിലെത്തി എന്തുകൊണ്ടാണ് നിങ്ങള്‍ പണം നല്‍കാത്തതെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.’ മാധ്യമങ്ങളോട് സംസാരിക്കവേ കുമാരസ്വാമി പറഞ്ഞു.