കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്ത് നിന്ന് രണ്ടു കുപ്പി മദ്യം പിടികൂടി. മദ്യത്തിനൊപ്പം ബീഡിക്കെട്ടുകളും കണ്ടെത്തി. കുപ്പികളും ബീഡിക്കെട്ടുകളും പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
ജയിലില്‍ ബാഹ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതും, തടവുപുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പരിശോധന. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ കണ്ടെത്തിയത്.
മറ്റു ലഹരി വസ്തുക്കള്‍ മതിലിലൂടെ എറിഞ്ഞുകൊടുത്തതും, ഹോസ്പിറ്റല്‍ ബ്ലോക്ക് അടയാളം ഉപയോഗിച്ചിട്ടുള്ളതും പോലെയാണ് കണ്ടത്. സംഭവത്തില്‍ ജയിലിന്റെ സൂപ്രണ്ടിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.