കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടുന്നു. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഗോളുകളിടിക്കാതെ സമനിലയില്‍ പിരിഞ്ഞു. കേരളത്തിന്റെ രണ്ടാം ഹോം മാച്ച് ആണിത്.

ആദ്യ പകുതിയില്‍ ഡല്‍ഹിക്ക് ബോക്‌സില്‍ വലിയൊരവസരം കേരളത്തിന് നഷ്ടമായി. മലൗദിന്റെ ഫ്രീകിക്കിനുശേഷം ലഭിച്ച അവസരം വലയിലെത്തിക്കാന്‍ കളിക്കാര്‍ക്ക് സാധിച്ചില്ല.
പത്താം മിനിറ്റില്‍ ലഭിച്ച കോര്‍ണറും ഗോളാക്കാനായില്ല. അഞ്ചാം മിനിറ്റില്‍ ചോപ്രയും ജര്‍മനും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഡല്‍ഹിയുടെ ഡിഫന്‍ഡര്‍ ഡോബ്ലാസ് തടഞ്ഞു.