Connect with us

kerala

ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: ഹൈപ്പർ മാർക്കറ്റ് അടപ്പിച്ചു

കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി.

Published

on

ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. കോഴിക്കോട് മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക.

ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി. ഇരുവരും ചികിത്സയിലാണ്. ചിക്കൻ ബർ​ഗറിലാണ് പുഴുവിനെ കിട്ടത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർ​ഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

kerala

മുകേഷിനെ സംരക്ഷിച്ച് സര്‍ക്കാര്‍; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല

ജാമ്യം റദ്ദാക്കുവാൻ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ ഉണ്ടായത്.

Published

on

നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം.മുകേഷ് എംഎൽഎയ്ക്കു വീണ്ടും സംരക്ഷണമൊരുക്കി സർക്കാർ. മുകേഷിനെ തുടക്കം മുതൽ സംരക്ഷിച്ച സർക്കാർ വീണ്ടും മുകേഷിന് സംരക്ഷണ കവചമൊരുക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ടാണ് മുകേഷിന്‍റെ മുൻകൂര്‍ ജാമ്യം റദ്ദാക്കുന്നതിന് അപ്പീൽ നൽകുന്നത് സർക്കാർ തടഞ്ഞത്.

ജാമ്യം റദ്ദാക്കുവാൻ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ ഉണ്ടായത്.

സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ്ഐടി. ഇത് ചൂണ്ടികാട്ടി അപ്പീൽ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്. അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ മുകേഷിന് പൂർണസംരക്ഷണം ഒരുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധനും വിമര്‍ശനവും ഉയരുകയാണ്.

Continue Reading

kerala

പിണക്കം തുടർന്ന് ഇ.പി; പാർട്ടി ക്ഷണിച്ചിട്ടും പരിപാടിയില്‍ പങ്കെടുത്തില്ല

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മുതല്‍ നിസഹകരണത്തിലാണ് ഇപി.

Published

on

സിപിഎമ്മിനോട് ഇ.പി ജയരാജന്റെ നിസഹകരണം തുടരുന്നു. കണ്ണൂരില്‍ പാര്‍ട്ടി നിശ്ചയിച്ച ചടങ്ങില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടു നിന്നു. ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തില്‍ ഇ പി ജയരാജന്‍ പങ്കെടുത്തില്ല. ഇപി പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മുതല്‍ നിസഹകരണത്തിലാണ് ഇപി.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇപി ജയരാജന്‍ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇ പി തയ്യാറായിട്ടില്ല. പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ഇ പി അറിയിച്ചത്.

പ്രകാശ് ജാവഡേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമായത്. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഇ.പി സ്ഥിരീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇ.പിയുടെ മറുപടി.

 

Continue Reading

kerala

വിഷ്ണുജിത്ത് കോയമ്പത്തൂരില്‍ ഉണ്ടെന്ന് സംശയം; ബസ് കയറുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

മലപ്പുറം മങ്കടയിലെ പള്ളിപ്പുറം കുറന്തല വീട്ടില്‍ ശശീന്ദ്രന്റെ മകന്‍ വിഷ്ണുജിത്തിനെയാണ് (30) അഞ്ച് ദിവസം മുന്‍പു കാണാതായത്.

Published

on

വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരന്‍ അവിടെനിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ്. കോയമ്പത്തൂരിലേക്ക് പോകാന്‍ ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. കോയമ്പത്തൂരില്‍ വ്യാപക അന്വേഷണം നടക്കുകയാണ്. മലപ്പുറം മങ്കടയിലെ പള്ളിപ്പുറം കുറന്തല വീട്ടില്‍ ശശീന്ദ്രന്റെ മകന്‍ വിഷ്ണുജിത്തിനെയാണ് (30) അഞ്ച് ദിവസം മുന്‍പു കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെയാണു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

” ബുധനാഴ്ചയാണ് വിഷ്ണു വീട്ടില്‍നിന്ന് പോയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതായി പറഞ്ഞിട്ടില്ല. സുഹൃത്തുക്കളെ വിളിച്ച് ആര്‍ക്കോ പണം കൊടുക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. സുഹൃത്തുക്കളില്‍നിന്നാണ് ഈ വിവരം ലഭിച്ചത്”-കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. ജോലിസ്ഥലത്തുനിന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച വിഷ്ണുജിത്ത്, വീട്ടിലേക്കു മടങ്ങാനായി രാത്രി എട്ടോടെ പാലക്കാട് ബസ് സ്റ്റാന്‍ഡിലെത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍, വിഷ്ണുജിത്തിന്റെ ഫോണ്‍ സിഗ്നല്‍ അവസാനമായി ലഭിച്ചത് കഞ്ചിക്കോട്ടാണെന്നു പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പാലക്കാട്ടെത്തിയ ശേഷം കഞ്ചിക്കോട്ടേക്കു തിരിച്ചുപോയിട്ടുണ്ടാകാമെന്നാണു നിഗമനം. ബുധനാഴ്ച സഹോദരിയുടെ അക്കൗണ്ടിലേക്കു 10,000 രൂപ അയച്ചിട്ടുണ്ട്. അതിനാല്‍, കാണാതാകുന്ന സമയത്ത് വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണു പൊലീസ് നിഗമനം.

ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയതെന്നും കുടുംബം പറയുന്നു. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടില്‍ വിളിച്ചറിയിച്ചു. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പരിധിക്കു പുറത്താണ്. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

Continue Reading

Trending