സിഡ്‌നി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയാണ് 2017ലേക്ക് ആദ്യം കടന്ന രാജ്യം. ആസ്‌ത്രേലിയക്കും ന്യൂസീലന്‍ഡിനേക്കാളും മൂന്ന് മണിക്കൂര്‍ മുന്നേ ടോംഗോയില്‍ പുതുലര്‍ഷമെത്തും. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി സിഡ്‌നി ഒപ്പേറ ടവറിലും പരിസരത്തുമായി ആയിരങ്ങളാണ ഒത്തുചേര്‍ന്നത്. കരിമരുന്നു പ്രയോഗങ്ങളും ആഘോഷങ്ങളും നഗരങ്ങള്‍ ആഹ്ലാദത്തിമര്‍പ്പിലാണ്.

New Zealand New Year's Eve
ന്യൂസീലാന്റിലെ ഒക്ലന്‍ഡില്‍ സ്‌കൈ ടവറില്‍ നടന്ന കരിമരുന്ന് പ്രയോഗം

ഇന്ത്യയില്‍ ആഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കും
കുടുംബത്തിനുമൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഏവരും