ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 93 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന് 729 രൂപയായി ഉയര്‍ന്നു. നേരത്തെ 635 രൂപയായിരുന്നു. സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 4.56 രൂപയാണ് വര്‍ധിച്ചത്.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയും വര്‍ധിപ്പിച്ചു. 1289 രൂപയാണ് പുതുക്കിയ നിരക്ക്.