Connect with us

GULF

ഖമീസ് മുഷൈത്തിൽ ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ ശ്രീ. യൂസഫ് അലി എം.എ യുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൾ അസീസ് ബിൻ മുഷൈത്ത് ഉദ്‌ഘാടനം നിർവഹിച്ചു

Published

on

അസീർ: മലയാളികൾ ഉൾപ്പടെയുള്ള ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അസീർ പ്രവിശ്യയിലെ ആദ്യത്തെ ലുലു ഹൈപ്പർ മാർക്കറ്റ് ഖമീസ് മുഷൈത്തിൽ പ്രവർത്തനമാരംഭിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ ശ്രീ. യൂസഫ് അലി എം.എ യുടേയും മറ്റ് വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ ഖാലിദ് ബിൻ അബ്ദുൾ അസീസ് ബിൻ മുഷൈത്ത് ഉദ്‌ഘാടനം നിർവഹിച്ചു.

സൗദി അറേബ്യയുടെ പ്രഖ്യാപിത വികസന പദ്ധതിയായ വിഷൻ 2030 ൻ്റെ ഭാഗമായി
റീട്ടെയിൽ രംഗത്തെ പ്രബലരായ ലുലു ഗ്രൂപ്പ് രാജ്യത്തുടനീളം സ്ഥാപിക്കുന്ന 100 ഹൈപ്പർ മാർക്കറ്റുകളിൽ അറുപതാമത്തെ ഹൈപ്പർ സ്റ്റോർ ആണ് ഇന്ന്
ഖമീസ് മുഷൈത്തിലെ മുജാൻ പാർക്കിൽ പ്രവർത്തനം ആരംഭിച്ചത്.

ലോകോത്തര ഷോപ്പിംഗ് അനുഭവങ്ങളോടെ ആവശ്യമായതെല്ലാം ഒരുക്കുമെന്ന ഉറപ്പാണ് ഞങ്ങൾ നൽകുന്നതെന്ന് ഉദ്‌ഘാടന വേളയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. സമീപഭാവിയിൽ അബഹയിലും ഖമീസിലുമായി രണ്ട് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഉപഭോക്താക്കൾക്ക് സമ്മാനിക്കും.

താങ്ങാനാവുന്ന വിലയിൽ മികച്ച ഗുണനിലവാരത്തിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മാത്രം നൽകുന്ന ലുലുവിന്റെ പ്രതിബദ്ധത മനസ്സിലാക്കിയ സൗദി ഉപഭോക്താക്കളുടെ പിന്തുണയാണ് ലുലുവിന്റെ വളർച്ചയിൽ നിർണായകമായ പങ്ക്‌ വഹിച്ചത്. നഗരങ്ങൾക്കൊപ്പം ഉൾപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും ദീർഘ ദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുക എന്ന ലക്ഷ്യത്തോടെ അത്തരം പ്രദേശങ്ങളിലും ലുലു പ്രവർത്തിക്കുന്നുണ്ട്.

കൂടാതെ സ്വദേശികൾക്കും ഇന്ത്യക്കാർക്കും ലുലുവിൽ മികച്ച ജോലി നൽകുന്നതിനായി കൃത്യമായ റിക്രൂട്മെന്റ് പ്രോസസ്സിലൂടെ ട്രെയിനിംഗും മറ്റ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകളും സംഘടിപ്പിക്കും.

സൗദിയിൽ ഉടനീളം അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയായി ലുലുവിനെ മാറ്റിയെടുത്ത എല്ലാ പ്രത്യേകതകളും നിറഞ്ഞതാണ് പ്രശസ്തമായ മുജാൻ പാർക്കിലെ 71,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.
മികച്ച ഭാവി കെട്ടിപ്പടുക്കുവാനായുള്ള സൗദി ഭരണാധികാരികളുടെ ലക്ഷ്യത്തിനോടപ്പം ലുലു മാനേജ്മെന്റിന്റെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് സൗദിയിലെ ലുലുവിന്റെ വളർച്ച.

സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പ് വിപുലീകരണത്തിന്റെ ഭാഗമായി പുതിയ 17 സ്റ്റോറുകൾ കൂടി സമീപ ഭാവിയിൽ തുറക്കുന്നതിലൂടെ സ്വദേശികൾക്കും വിദേശികൾക്കും നിരവധി തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയും.

സൗദി അറേബ്യയുടെ വളർച്ചയുടെ ഭാഗമാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സുസ്ഥിര വികസന തന്ത്രങ്ങൾക്ക് പിന്തുണ നൽകുന്നത് ഇനിയും തുടരും. ഞങ്ങളുടെ
ഓരോ സംരംഭങ്ങൾക്കും ഭരണാധികാരികൾ നൽകുന്ന സഹായങ്ങൾക്കും
പ്രോത്സാഹനങ്ങൾക്കും അളവറ്റ നന്ദിയുണ്ടെന്നും
ശ്രീ. യൂസഫലി കൂട്ടിച്ചേർത്തു.

മുജാൻ പാർക്ക് മാളിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ലുലു സ്റ്റോർ ഉപഭോക്തൃ സൗകര്യം മുൻനിർത്തി ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ലേഔട്ട് ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഉത്പന്നങ്ങൾ നൽകുന്ന
സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്‌സ്, ഫ്രഷ് ഫുഡ്, ബേക്കറി, ലുലു കണക്റ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗം, ലുലു ഫാഷൻ സ്റ്റോർ തുടങ്ങിയ സെക്ഷനുകളും ഉണ്ടാകും.

1100 കാർ പാർക്കിംഗ് സൗകര്യം, 12 ചെക്ക് ഔട്ട് കൗണ്ടറുകൾ, 4 സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളും ലുലുവിൽ ലഭ്യമാണ്. കൂടാതെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പനിയുടെ നയം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകളും, പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇ-രസീത് ചെക്ക്ഔട്ടും ലുലുവിൽ ഒരുക്കിയിട്ടുണ്ട്

ആരോഗ്യകരമായ ഡയറ്റ് ഫൂഡ്, ‘ഫ്രീ ഫ്രം’ ഫൂഡ് ഐറ്റംസിന്റെ വിപുലമായ ശ്രേണി, പെറ്റ് ഫൂഡ്, സുഷി, അടങ്ങുന്ന സീഫൂഡ് സെക്ഷൻ, പ്രീമിയം മീറ്റ്, തുടങ്ങി ഇറക്കുമതി ചെയ്‌ത ഉത്പന്നങ്ങളടക്കം നിങ്ങൾക്കായി ലുലുവിൽ സജ്ജമാണ്.

GULF

ഇന്ന് അറഫാ സംഗമം; ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക്

Published

on

പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.

ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.”

“അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് നേതൃത്വം നല്‍കുക.

അറഫാ സംഗമത്തിന് ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുകയും മുസ്ദലിഫയിലെത്തിയ ശേഷം മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്യും. ബലി പെരുന്നാള്‍ ദിനത്തില്‍ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് യാത്ര തിരിക്കുക.”

Continue Reading

GULF

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തിസയിലാണ്

Published

on

ദോഹ:  ഖത്തറില്‍ വാഹനാപകടത്തില്‍പെട്ട് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ(21)യും വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) ലുമാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം നടന്നത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തിസയിലാണ്.

ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ് ത്വയ്യിബ് ഹംസ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരനും മുഹമ്മദ് ഹബീല്‍ ദോഹ സയന്‍സ് ആന്റ് ടെക്ടനോളജി യുനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമാണ്.

Continue Reading

GULF

കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകടനില തരണം ചെയ്തു

14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്

Published

on

കുവൈത്ത് തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്.

ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‌റ, ഫർവാനിയെ ആശുപത്രികളിലാണ് പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നത്.

ദുരന്തത്തിൽ മരിച്ച മലയാളികളിൽ നാല് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ 12 പേരുടെ സംസ്‌കാരം നടന്നിരുന്നു. പുനലൂർ സ്വദേശി സാജൻ ജോർജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെയും സംസ്‌കാരം ഇന്ന് നടക്കും. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാരവും ഇന്ന് നടക്കും.

Continue Reading

Trending