പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഉമ്മ അസ്മ ബീവി(67) അന്തരിച്ചു. അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ വിചാരണ കോടതി കര്‍ശന വ്യവസ്ഥയോടു കൂടി മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅദനി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാതാവിന്റെ ചികിത്സ.