മദീന: സൗദി ദേശീയ ദിനത്തില്‍ അന്നം നല്‍കുന്ന നാടിന് ജീവരക്തം സമ്മാനം എന്ന പ്രമേയവുമായി സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ദേശീയടിസ്ഥാനത്തില്‍ സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സൗദിയിലെ വിവിധ പ്രവിശ്യകമ്മിറ്റികള്‍ നടത്തുന്ന രക്തദാന ക്യാമ്പിന്റെ ഭാഗമായി മദീന കെ എം സി സി യുടെ നേതൃത്വത്തില്‍ മദീനമലിക്കുല്‍ ഫഹദ് ആശുപത്രിയില്‍ രാവിലെ 8 മുതല്‍ വൈകിട്ട് നാലു വരെ രക്തദാനം നടത്തി.
മദീന കെ എം സി സി പ്രവര്‍ത്തകരും മദീനയിലെ പ്രവാസി സാംസ്‌കാരിക സാമൂഹിക രംഗത്തെ നൂറുകണക്കിന് പ്രവര്‍ത്തകരും രക്തദാനം നടത്തി.

രാവിലെ നടന്ന ചടങ്ങില്‍ മലിക്കുല്‍ ഫഹദ് ആശുപത്രി ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ഹൈത്തം അല്‍ റദ്ദാദി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഡോ:തുര്‍ക്കി അല്‍ അഹമ്മദി കെ എം സി സി നേതാക്കളായ സൈത് മുന്നിയൂര്‍, ഗഫൂര്‍ പട്ടാമ്പി, ശെരീഫ് കാസര്‍ക്കോട്, ഹംസ പെരിമ്പലം, നഫ്‌സല്‍ മാസ്റ്റര്‍, യൂസഫ് അലനല്ലൂര്‍ ഫസലുറഹ്മാന്‍, ഫൈസല്‍ വെളിമുക്ക് അഷറഫ് ഒമാനൂര്‍, സലാം ബദര്‍, മഹബൂബ്, അഷറഫ് അഴിഞ്ഞിലം, മനാഫ് തിരൂര്‍, നവാസ് നേര്യമംഗലം, സൈഫു റഹ്മാന്‍, മുജീബ് കോതമംഗലം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.