ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പി കനത്ത തിരിച്ചടി നല്‍കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരനായ സഞ്ജയ് സിങ് മാസാനിയാണ് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്.

കോണ്‍ഗ്രസ് പ്രവേശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മാസാനി ചൗഹാനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ബി.ജെ.പിയില്‍ നിലനില്‍ക്കുന്നത് കുടുംബ രാഷ്ട്രീയമാണെന്ന് മാസാനി ആരോപിച്ചു. സ്വന്തം കുടുംബാംഗങ്ങള്‍ക്ക് സീറ്റ് നല്‍കി താഴേക്കിടയിലുള്ള പ്രവര്‍ത്തകരെ ബി.ജെ.പി അവഗണിക്കുകയാണെന്നും മാനാസി ആരോപിച്ചു.

മാസാനിയുടെ കാലുമാറ്റം ശിവരാജ് സിങ് ചൗഹാന് വലിയ തലവേദനയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ബുധ്‌നി മണ്ഡലത്തില്‍ നിന്ന് ചൗഹാനെതിരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാസാനി മത്സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്.