ചെന്നൈ: എംഎല്‍എമാരുടെ കൂറുമാറ്റ കേസില്‍ പളനിസ്വാമി സര്‍ക്കാറിന് ആശ്വാസമായി തമിഴ്‌നാട് ഹൈക്കോടതി വിധി. ടിടിവി ദിനകന്‍ പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു.

ഹൈക്കോടതി ജഡ്ജി സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18ന് ഗവര്‍ണറെ സമീപിച്ചതിനെത്തുടര്‍ന്നാണ് 18 എംഎല്‍എമാരെ സ്പീക്കര്‍ പി.ധനപാലന്‍ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയിലായിരുന്നു സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഇതിനെതിരെയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.