Connect with us

More

പളനിസ്വാമി ‘പണി’ തുടങ്ങി; ജനപിന്തുണ നേടാന്‍ വിവിധ പ്രഖ്യാപനങ്ങള്‍

Published

on

ചെന്നൈ: വിശ്വാസ വോട്ട് നേടിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ ജനപിന്തുണ നേടുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. ലക്ഷം സ്ത്രീകള്‍ക്ക് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പകുതി വിലക്ക് ‘അമ്മ’ ഇരുചക്ര വാഹനം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ഭാഗമായി 500 മദ്യവില്‍പനശാലകള്‍ പൂട്ടാനും തീരുമാനമായി. മുഖ്യമന്ത്രിയായി ചുമതലയേറ്റേതിനു ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് പളനിസ്വാമി അഞ്ചു ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

palaniswamy_650x400_61487580445

ഇരുചക്ര വാഹാനം നല്‍കുന്നതില്‍ ജോലിയുള്ള സ്ത്രീകള്‍ക്കാണ് മുന്‍ഗണന. 20,000 രൂപ വരെയാണ് ഈ പദ്ധതി പ്രകാരം സബ്‌സിഡി നല്‍കുക. ഇതിലൂടെ പ്രതിവര്‍ഷം 200 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുക. 5000 മത്സ്യബന്ധ തൊഴിലാളികള്‍ക്കായി 8500 കോടി രൂപ ചെലവില്‍ വീടുകള്‍ നിര്‍മിക്കും. കൂടാതെ തൊഴിലില്ലായ്മ വേതനം ഇരട്ടിയായി ഉയര്‍ത്തി. നിര്‍ധന സ്ത്രീകള്‍ക്ക് പ്രസവശുശ്രൂഷക്കായി നല്‍കി വരുന്ന ധനസഹായം 18000 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 12,000 രൂപയായിരുന്നു. തലൈവി കാഴ്ച വെച്ച മികച്ച ഭരണം അതേരീതിയില്‍ തുടരുമെന്നും ജനോപകാരപ്രദമായ ചില പുതിയ പദ്ധതികള്‍ കൂടി നടപ്പാക്കുമെന്നും പളനിസ്വാമി പറഞ്ഞു.

india

വേണ്ടി വന്നാല്‍ ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് മുന്‍ കേരള വിജിലന്‍സ് മേധാവി; എവിടെ വരണമെന്ന് പറയൂ എന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ

Published

on

ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലൻസ് മേധാവിയുമായ ഡോ. എൻസി അസ്താന. ആവശ്യമെങ്കിൽ പൊലീസ് ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് ഡോ. എൻസി അസ്താന ഐപിഎസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു മറുപടിയായി, വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ധൈര്യമുണ്ടെങ്കിൽ തന്നെ വെടിവെക്കൂ എന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന ബജ്റംഗ് പുനിയയുടെ ദൃശ്യങ്ങളടങ്ങിയ ഒരു വാർത്താ ശകലം പങ്കുവച്ചുകൊണ്ട് അസ്താന ഇങ്ങനെ കുറിച്ചു, ‘ആവശ്യമെങ്കിൽ നിങ്ങളെ വെടിവെക്കും. ഞങ്ങളോട് നിങ്ങൾ പറഞ്ഞതുകൊണ്ടല്ല. ഞങ്ങൾ നിങ്ങളെ വലിച്ചിഴച്ച് എച്ചിൽ പോലെ ഉപേക്ഷിച്ചു. 129ആം വകുപ്പ് പൊലീസിനു വെടിയുതിർക്കാൻ അവകാശം നൽകുന്നതാണ്. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് അത് നടത്തും. പക്ഷേ, അതിന് നിങ്ങൾ കാര്യങ്ങളറിയണം. പോസ്റ്റ്മോർട്ടം ടേബിളിൽ വച്ച് വീണ്ടും കാണാം.’

ഈ ട്വീറ്റ് പങ്കുവച്ച് പുനിയ കുറിച്ചത് ഇങ്ങനെ: ‘ഈ ഐപിഎസ് ഓഫീസർ ഞങ്ങളെ വെടിവെക്കുമെന്ന് പറയുന്നു. സഹോദരാ, ഞങ്ങൾ നിങ്ങൾക്ക് മുന്നിലുണ്ട്. എവിടെ വരണമെന്ന് പറയൂ. ഞങ്ങൾ നെഞ്ചിൽ തന്നെ വെടിയുണ്ടകളേറ്റുവാങ്ങുമെന്ന് ഞാൻ വാക്കുതരുന്നു. വെടിയുണ്ടകളല്ലാതെ ബാക്കിയെല്ലാം ഞങ്ങൾ ഏറ്റുവാങ്ങി. അതും വന്നോട്ടെ’ എന്നായിരുന്നു പുനിയയുടെ ട്വീറ്റ്‌.

 

Continue Reading

Education

പി.എസ്.സി ചോദ്യപേപ്പറില്‍ വീണ്ടും കോപ്പി പേസ്റ്റ് വിവാദം; ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തി

Published

on

പി.എസ്.സിയില്‍ വീണ്ടും ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുത്ത് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളില്‍ നിന്ന് 36 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അപ്പാടെ പകര്‍ത്തി. 9 ചോദ്യങ്ങളില്‍ ചെറിയ വ്യത്യാസം മാത്രമാണ് വരുത്തിയത്. തെറ്റായ ഉത്തരങ്ങളും അതേപോലെ പകര്‍ത്തിയിട്ടുണ്ട്.

എട്ടുവര്‍ഷത്തിന് ശേഷമാണ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷ നടക്കുന്നത്. ഓണ്‍ലൈന്‍ ആപ്പുകളിലെ ചോദ്യങ്ങള്‍ മാത്രമല്ല, ഓപ്ഷനുകളിലും അതുപോലെ കോപ്പി ചെയ്തിട്ടുണ്ട്. എസ്.ഐ നിലവാരത്തിലുള്ള പരീക്ഷയായതിനാല്‍ പലരും വര്‍ഷങ്ങളായി ഇതിനായി തയ്യാറെടുത്തിരുന്നു. ആരെയെങ്കിലും സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കോപ്പിയടി നടത്തിയെന്നതാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

നേരത്തെ പ്ലംബര്‍ പരീക്ഷയിലെ കോപ്പി പേസ്റ്റ് കണ്ടെത്തിയതോടെ പരീക്ഷ പി.എസ്.സി റദ്ദാക്കിയിരുന്നു. മാര്‍ച്ച് നാലിന് നടന്ന പരീക്ഷയിലെ 90 ശതമാനം ചോദ്യങ്ങളും പകര്‍ത്തിയത് ഒരു ഗൈഡില്‍ നിന്നായിരുന്നു.

Continue Reading

crime

ഡല്‍ഹിയില്‍ പതിനാറുകാരിയെ കാമുകന്‍ അതിക്രൂരമായി കൊലപ്പെടുത്തി

പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.

Published

on

ഡല്‍ഹിയിലെ രോഹിണിയില്‍ 16 കാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെണ്‍കുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെണ്‍കുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്.

സഹില്‍ (20) എന്ന ആളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആക്രമണം കണ്ട് ആളുകള്‍ കൂടിയെങ്കിലും ആരും തടഞ്ഞില്ല. പ്രതിയായ യുവാവിനായി തിരച്ചില്‍ തുടരുന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി.

ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു.കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു.ഇടിയേറ്റ് പെണ്‍കുട്ടി വീണിട്ടും ക്രൂരത തുടര്‍ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

Trending