ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണമെന്ന് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി. കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് ഭരിക്കുന്നവരുടെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മനേകാ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളുമടക്കം ദുര്‍ബല വിഭാഗങ്ങള്‍ സുരക്ഷിതരല്ല. മുഖ്യമന്ത്രി പറയുന്നത് മന്ത്രിമാരോ ഉദ്യോഗസ്ഥരോ വകവെക്കുന്നില്ല. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്ന ഡിജിപിയെ പരിഹസിക്കുന്ന ദയനീയ അവസ്ഥയാണ് നിലവിലുള്ളതെന്നും മനേകാ ഗാന്ധി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് ആ പേരില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും അവര്‍ ആരോപിച്ചു.