കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ജാമ്യാപേക്ഷയില്‍ സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കൂട്ടുപ്രതികളായ വിജീഷ്, മണികണ്ഠന്‍ എന്നിവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ നേരിട്ടെത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട 18ന് രാത്രിയാണ് ഇവര്‍ അഭിഭാഷകനെ കാണാനെത്തിയത്. തന്നെ ഏല്‍പിച്ച വിജീഷിന്റെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, തിരിച്ചറിയല്‍ കാര്‍ഡ്, പഴ്‌സ് എന്നിവ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതായി അഭിഭാഷകന്‍ പറഞ്ഞു. കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് രേഖകള്‍ കോടതിക്കു കൈമാറിയത്. ഇവ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ സ്വദേശി അന്‍വറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
നടിയെ തട്ടികൊണ്ടുപോകല്‍: പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Be the first to write a comment.