kerala
കാറിന് തീപിടിച്ച് വെന്തു മരിച്ചവർ ദമ്പതികൾ; ആത്മഹത്യയെന്ന് നിഗമനം
വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്
പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. കാറിന് തീപിടിച്ചതിൻ്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ആത്മഹത്യയാണ് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഫോറൻസിക് സംഘമെത്തി വിദഗ്ധ പരിശോധന നടത്തും. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തിരുവല്ല വേളൂർ- മുണ്ടകം റോഡിൽ രണ്ടു പേരെ കാറിനുള്ളില്‍ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്. നിർത്തിയിട്ട നിലയിൽ കാർ കത്തുന്നതാണ് പൊലീസ് കണ്ടത്. പെട്രോളിങ്ങിനിടെയാണ് കാർ കത്തുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി അർഷാദ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
-
GULF14 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
