Connect with us

News

നേപ്പാളില്‍ വിമാനാപകടം; 18 പേര്‍ മരിച്ചു; രക്ഷപ്പെട്ടത് പൈലറ്റ് മാത്രം

18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങള്‍ റിപോര്‍ട്ടുചെയ്തു.

Published

on

നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച്‌ കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങള്‍ റിപോര്‍ട്ടുചെയ്തു.

പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വിഡിയോകളും മാധ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമായെന്നാണ് റിപോര്‍ട്ട്. ജീവനക്കാരും ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരും അടക്കം വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ പൈലറ്റ് എം ആര്‍ ശാക്യയെ കാഠ്മണ്ഡു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ടുചെയ്തു. റണ്‍വേയില്‍നിന്ന് വിമാനം എങ്ങനെ തെന്നിമാറി എന്നകാര്യം വ്യക്തമല്ല. നേപ്പാളിലെ അന്താരാഷ്ട്ര ആഭ്യന്തര സര്‍വ്വിസുകള്‍ നടത്തുന്ന പ്രധാന വിമാനത്താവളമാണ് ത്രിഭുവന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് ഗവ. കോളേജില്‍ എ.ബി.വി.പിയെ വാരിപ്പുണര്‍ന്ന് എസ്എഫ്‌ഐ; എ.ബി.വി.പി മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങി

Published

on

കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയെ വാരിപ്പുണർന്ന് എസ്.എഫ്.ഐ. കോളേജ് യൂണിയൻ ഭരിച്ചിരുന്ന എ.ബി.വി.പി എസ്.എഫ്.ഐയെ സഹായിക്കുന്നതിന് വേണ്ടി മത്സര രംഗത്ത് നിന്ന് പിൻവാങ്ങി. പതിറ്റാണ്ടുകളായുള്ള കോളേജിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ എബിവിപി മത്സരിക്കുന്നില്ല.

യു.ഡി.എസ്.എഫ് മുന്നണിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എഫ്.ഐ-എ.ബി.വി.പി കൂട്ടുകെട്ട്. ഒരാഴ്ചയായി എ.ബി.വി.പിയുടെ പണി ഓവർടൈമിലെടുത്ത് വർഗ്ഗീയത വിളമ്പിയ എസ്.എഫ്.ഐ കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയിൽനിന്ന് കൂലി വാങ്ങുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

News

അഫ്ഗാനിസ്താനില്‍ പാസഞ്ചര്‍ ബസ് ട്രക്കും മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ച് അപകടം; 71 മരണം

മരിച്ചവരില്‍ 17 കുട്ടികള്‍

Published

on

അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയില്‍ പാസഞ്ചര്‍ ബസ് ട്രക്കും മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് 17 കുട്ടികളടക്കം 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാസഞ്ചര്‍ ബസ് ട്രക്കും മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ചാണ് വന്‍ തീപിടിത്തമുണ്ടായത്.

അടുത്തിടെ ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ട അഭയാര്‍ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് അഹമ്മദുല്ല മുത്താഖി പറഞ്ഞു.

‘ഹെറാത്തില്‍, കുടിയേറ്റക്കാരുമായി പോകുന്ന വലിയ ബസ് മോട്ടോര്‍ സൈക്കിളിലും മസ്ദ വാഹനത്തിലും കൂട്ടിയിടിച്ച സംഭവം സത്യമാണ്. ഞങ്ങള്‍ സംഭവസ്ഥലത്തെത്തി, പൂര്‍ണ്ണമായ സാഹചര്യം വീണ്ടും പങ്കിടും,’ മുത്താഖി എക്സില്‍ പറഞ്ഞു.

അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ലെന്ന് പ്രവിശ്യാ ഗവണ്‍മെന്റ് വക്താവ് അഹമ്മദുല്ല മുത്താഖി പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ വിവരങ്ങളും പ്രവിശ്യയുടെ പേരും ഉടന്‍ പുറത്തുവിടുമെന്നും മുത്താഖി കൂട്ടിച്ചേര്‍ത്തു.

ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ബസ് കാബൂളിലേക്ക് പോവുകയായിരുന്നെന്നും അടുത്തിടെ ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ട അഭയാര്‍ഥികളെ കൊണ്ടുപോകുകയായിരുന്നുവെന്നും പ്രവിശ്യാ ഉദ്യോഗസ്ഥന്‍ മുഹമ്മദ് യൂസഫ് സഈദി പറഞ്ഞു.

അഫ്ഗാന്‍ അധികൃതരുടെ കണക്കനുസരിച്ച്, ഈ വര്‍ഷം ആദ്യം മുതല്‍ 1.5 ദശലക്ഷത്തിലധികം അഫ്ഗാനികള്‍ ഇറാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് മടങ്ങി. അവരില്‍ പലരും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംഘര്‍ഷങ്ങളില്‍ നിന്നും മാനുഷിക പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തു.

Continue Reading

kerala

വിവാഹ വീട്ടില്‍ മോഷണം; 10 പവന്‍ സ്വര്‍ണവും 6000 രൂപയും കവര്‍ന്നു

കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി.

Published

on

കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. നാദാപുരം പോലീസ് അനേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. 50,000 രൂപയും 10 പവന്‍ സ്വര്‍ണവുമാണ് അലമാരയില്‍ സൂക്ഷിച്ചത്.

Continue Reading

Trending