kerala
ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ല; മന്ത്രി ഗണേഷ് കുമാർ

ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍.
ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.
ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെൽമറ്റ് ധരിച്ച് സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം വന്നത്.
kerala
സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന 45 സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ 1557 പ്രത്യേക പരിശോധനകൾക്ക് ശേഷമാണ് കടകൾ പൂട്ടിച്ചത്. ഓഗസ്റ്റ് 5, 6 തീയതികളിൽ രാത്രികാലങ്ങളിലായി 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്.
256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെയ്പ്പിച്ചത്. ഷവര്‍മ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.
മാത്രമല്ല പാഴ്‌സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്എസ്എസ് ആക്ട് പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പരാതിയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ഇത് കൂടാതെ കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവര്‍മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയും നടത്തിയത്.
kerala
‘ഓഫീസ് മുറിയില്‍ കണ്ടെത്തിയത് റിപ്പയര്‍ ചെയ്യാന്‍ അയച്ച നെഫ്രോസ്‌കോപ്പുകള്‍’; ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ്
ഓഫീസ് മുറിയില്‍ ബോക്‌സില്‍ പുതിയ ഉപകരണം കണ്ടെത്തിയെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍.

ഓഫീസ് മുറിയില്‍ ബോക്‌സില്‍ പുതിയ ഉപകരണം കണ്ടെത്തിയെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. ബോക്സില്‍ നെഫ്രോസ്‌കോപ്പുകളാണെന്ന് ഹാരിസ് പറഞ്ഞു. കേടുപാടുകള്‍ വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ അയച്ച ഉപകരമാണതെന്നും അദ്ദേഹം പറഞ്ഞു. ഒരോന്നിനും റിപ്പയറിങിനായി രണ്ടുലക്ഷം രൂപ വരുമെന്ന് കമ്പനി അറിയിച്ചപ്പോള്‍ ഉപകരണങ്ങള്‍ തിരിച്ചയച്ചതാണെന്നും ഡോക്ടര്‍ ഹാരിസ് വിശദീകരിച്ചു.
തന്റെ റൂം ഓഫീസ് റൂം ആയതിനാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അതിന്റെ താക്കോല്‍ നല്‍കിയിട്ടുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു. റൂമില്‍ സൂക്ഷിച്ചിരിക്കുന്ന റിസര്‍വ് ഉപകരണങ്ങള്‍ ആവശ്യമെങ്കില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോകാനും ജൂനിയര്‍ ഡോക്ടര്‍മാര്‍ തന്റെ റൂമില്‍ കയറാറുണ്ടെന്നും ഹാരിസ് വ്യക്തിമാക്കി.
ഡോക്ടര്‍ ഹാരിസിനെ സംശയനിഴലില്‍ നിര്‍ത്തുന്നതായിരുന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നടത്തിയ വാര്‍ത്താ സമ്മേളനം. യുറോളജി വിഭാഗത്തില്‍നിന്ന് ഒരു ഉപകരണം കാണാതായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍നിന്ന് ഒരു ഉപകരണം കണ്ടെത്തിയെന്നും സമീപത്തെ പെട്ടിയില്‍ ചില ബില്ലുകളുണ്ടായിരുന്നെന്നും ഡോക്ടര്‍ ജബ്ബാര്‍ പറഞ്ഞിരുന്നു.
അതേസമയം തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ഡോ. ഹാരിസ് പരാതിപ്പെട്ടിരുന്നു.
kerala
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം.

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുട്ടിയുടെ കാലില്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വികൃതി കാണിച്ചതിന്റെ പേരിലാണ് ഇയാള്‍ കുട്ടിയുടെ കാലില്‍ പൊള്ളിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.
-
kerala3 days ago
ജയിലിലെ ഭക്ഷണത്തിന്റെ മെനു പോലും തീരുമാനിക്കുന്നത് ടി.പി വധകേസിലെ പ്രതികള്‍: വി.ഡി സതീശന്
-
kerala3 days ago
‘സിപിഎം ഭരണം ഗുണ്ടകൾക്കും കൊടും ക്രിമിനലുകൾക്കും ജയിൽപ്പുള്ളികൾക്കും വേണ്ടി മാത്രം’: രാജീവ് ചന്ദ്രശേഖർ
-
kerala2 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
kerala3 days ago
‘എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തി’; അടൂർ ഉദ്ഘാടകനായ പരിപാടി ബഹിഷ്കരിച്ച് ഡോ. ടി.എസ് ശ്യാംകുമാർ
-
india3 days ago
തപാല്‍ വകുപ്പ് രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
-
News2 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
kerala2 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala2 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി