മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. സംഭവത്തില്‍ പ്രതിഷേധി് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്കും. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗ ഇടുക്കി മറയൂര്‍ സ്വദേശിയുമായ അഭിമന്യു (20)വാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. നവാഗതരെ സ്വീകരിക്കുന്നതിനു വേണ്ടി ക്യാമ്പസ്സില്‍ നടത്തുന്ന ഒരുക്കങ്ങള്‍ക്കിടെയാണ് പുറത്തു നിന്നെത്തിയ ചഉഎ ക്രിമിനിലുകളുടെ നേതൃത്വത്തില്‍ ഏകപക്ഷീയമായി ടഎക പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ക്യാപസ് ഫ്രണ്ട്-എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നും എസ്എഫ്‌ഐയെ ക്യാപസില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സംഭവമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു.