മലപ്പുറം, കൊല്ലം കലക്ട്രേറ്റുകളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സ്്‌ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ള നാലു തമിഴ്‌നാട് സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സിയാണ് പിടികൂടിയത്.

മൂന്നു പേരെ മധുരയില്‍ നിന്നും മറ്റൊരാളെ ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്. മധുര പൂതൂര്‍ ഉസ്മാന്‍ നഗര്‍ സ്വദേശി മുഹമ്മദ് കരീം, അബ്ബാസ് അലി, അയൂബ് എന്നിവര്‍ മധുരയില്‍ നിന്നും ചെന്നൈ തിരുവാണ്‍മയൂര്‍ ഐടി കമ്പനി ജീവനക്കാരനായ ദാവൂദുമാണ് പിടിയിലായത്. ഇവര്‍ക്ക് അല്‍ഖ്വയ്ദയുമായി ബന്ധമുള്ളതായും സംശയമുണ്ട്.

ഇവര്‍ക്ക് ചിറ്റൂര്‍, നെല്ലൂര്‍, മൈസൂര്‍, കൊല്ലം സ്‌ഫോടനങ്ങളിലും പങ്കുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.