മലപ്പുറം: ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കേ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആര്‍. നഗര്‍ പുകയൂരിലെ ഷൗക്കത്ത്(30) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് ചെണ്ടപുറായ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് വീണ് പരിക്കു പറ്റിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലായിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. മാതാവ് പാത്തുമ്മ; ഭാര്യ: ആരിഫ. മകള്‍: നാജിഹ