Connect with us

kerala

‘കഥകൾക്കപ്പുറം മലപ്പുറം’ ; ജില്ലയുടെ മതമൈത്രി പഠിക്കാൻ ആസ്ട്രേലിയൻ സംഘം

മുൻ മാധ്യമപ്രവർത്തകൻ തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച ‘മലപ്പുറം, കഥകൾക്കപ്പുറം’ എന്ന വിഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിൽ എത്തിയിരിക്കുന്നത്

Published

on

മലപ്പുറത്തിന്‍റെ സൗഹൃദത്തെയും മതമൈത്രിയെയും പറ്റി പഠിക്കാൻ ആസ്ട്രേലിയൻ സംഘം ജില്ലയിലെത്തി.ഇന്ത്യയിലെ ആസ്ട്രേലിയൻ കോൺസുൽ സാമുവേൽ മയേഴ്സും സംഘവുമാണ് ലപ്പുറത്ത് എത്തിയിരിക്കുന്നത്.മുൻ മാധ്യമപ്രവർത്തകൻ തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച ‘മലപ്പുറം, കഥകൾക്കപ്പുറം’ എന്ന വിഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിൽ എത്തിയിരിക്കുന്നത്.മലപ്പുറം ജില്ലയിൽ വിവിധ മതവിഭാ​ഗങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്നതിന്‍റെ വിശദാംശങ്ങളായിരുന്നു ഡോക്യുമെന്ററിയുടെ പ്രമേയം.

 

kerala

മഴയും മൂടൽ മഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്.

Published

on

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം.

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.

കരിപ്പൂര്‍ പ്രദേശത്ത് ഇന്ന് നല്ല മഴയാണ് ലഭിച്ചത്. ഗള്‍ഫില്‍ നിന്നെത്തുന്ന വിമാനങ്ങളും വഴിതിരിച്ചുവിടുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ പഴയതുപോലെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്. 

Published

on

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്.

തൊട്ടടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയ്ക്ക് പുറമേ തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

kerala

ചന്ദ്രിക എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

on

ചന്ദ്രിക വിദ്യാഭ്യാസ പ്രദർശന പരിപാടിയായ എജ്യൂ – എക്‌സൽ 2024ന് ഇന്ന് കോഴിക്കോട് മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ തുടക്കമാകും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും യു ജി വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി മാറുന്ന എജ്യു എക്‌സൽ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, വിവിധ കരിയർ, മോട്ടിവേഷൻ സ്പീക്കർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരുമായി സംവദിക്കാൻ അവസരം, വിദേശ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ചർച്ച വേദി ഉൾപ്പടെ വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമായ നിരവധി സെഷനുകളുണ്ടാകും.

ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കും. ചന്ദ്രിക വിജയമുദ്ര A+ എന്ന പേരിൽ സംഘടിപ്പിക്കുന്ന എ പ്ലസ് കാരെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://chandrikanavathi.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

2024 മെയ് 14, 15 മെജസ്റ്റിക്ക് ഓഡിറ്റോറിയം കോഴിക്കോട്, പതിനെട്ടിന് മഞ്ചേരി വി പി ഹാൾ, ഇരുപതിന് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഹാൾ, ഇരുത്തി രണ്ടിനു കണ്ണൂർ സാധു ഓഡിറ്റോറിയം, ഇരുപത്തി അഞ്ചിന് വയനാട് , ഇരുപത്തി ഏഴ് പട്ടാമ്പി, മുപ്പതിനു കൊല്ലം എന്നീ പരിപാടികൾക്ക് ശേഷം ജൂൺ ഒന്നിന് ആലുവയിൽ നടക്കുന്ന പരിപാടിയോട് കൂടി സമാപിക്കുമെന്നു ചന്ദ്രിക ഡെപ്യുട്ടി ജനറൽ മാനേജർ എസ്. മുഹമ്മദ് നജീബ് അറിയിച്ചു.

Continue Reading

Trending