മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജില്ലയിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ കച്ചവട സ്ഥാപനത്തിനു നേരെ ആക്രമണം. കടക്ക് തീയിട്ടു നശിപ്പിച്ചു. തിരൂര്‍ പുറത്തൂര്‍ 17ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ നൗഷാദിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്.

ഇന്നലെ രാത്രിയോടെയാണ് നൗഷാദിന്റെ തട്ടുകടക്ക് തീയിട്ടത്. കടയുടെ അടുക്കള ഉള്‍പെടെ കത്തി നശിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു.

മലപ്പുറത്ത് രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു വരെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ നിയമം ലംഘിച്ചാണ് കടക്ക് തീവച്ചത്.