മലപ്പുറം: മലപ്പുറം മമ്പാട് പൊങ്ങല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മമ്പാട് സംസ്ഥാന പാതയിലാണ് അല്‍പ്പനേരം മുമ്പ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അലിഅക്ബര്‍ എന്നയാളാണ് മരിച്ചവരില്‍ ഒരാള്‍. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഇപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.