Connect with us

Culture

ദേശീയതലത്തില്‍ ഒന്നാം യു.പി.എ മാതൃകയിലുള്ള ഐക്യം അനിവാര്യം: കുഞ്ഞാലിക്കുട്ടി

Published

on

തിരുവനന്തപുരം: ബി.ജെ.പി ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ മാതൃകയിലുള്ള ഐക്യമാണ് വേണ്ടതെന്നും ഇക്കാര്യം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ചതായും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സഖ്യവും സഹകരണവും രണ്ടാണ്. സഖ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം സഹകരണം ഉറപ്പാക്കാനാകണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗം ഇത്തരമൊരു സഹകരണ പ്രതീക്ഷയാണ് നല്‍കിയത്. കൂടുതല്‍ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കും. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ഘടന മികച്ചതായിരുന്നു. ദേശീയതലത്തിലെങ്കിലും എന്‍.ഡി.എയുടെ ഭാഗമല്ലാത്ത കക്ഷികള്‍ യോജിക്കേണ്ട സമയമാണിത്. യോജിപ്പിന് വിഘാതമായ കാര്യങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അത് നല്ല ലക്ഷണമല്ല. ദേശീയതലത്തിലെ ഐക്യത്തിന് മധ്യസ്ഥത വഹിക്കാനുള്ള ശേഷിയൊന്നും തനിക്കില്ല. എന്നാല്‍ മുസ്‌ലിം ലീഗിന് ഇക്കാര്യത്തില്‍ കൃത്യമായ പങ്ക് വഹിക്കാനുണ്ട്. അത് വ്യക്തമായി തന്നെ രേഖപ്പെടുത്തും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മുന്നോട്ടുവെക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
കേരളത്തിലാണ് സി.പി.എമ്മിന് കോണ്‍ഗ്രസുമായി യോജിക്കാനാകാത്തത്. രാജ്യത്തൊട്ടാകെ ബി.ജെ.പി വിരുദ്ധ നീക്കത്തിന് കോണ്‍ഗ്രസ് തന്നെയാണ് നേതൃത്വം നല്‍കുന്നത്. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും രണ്ടായി കണ്ടുകൊണ്ട് ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ഘടനയില്‍ ഒരു സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഒന്നാം യു.പി.എ സര്‍ക്കാരില്‍ സഖ്യമുണ്ടായിരുന്നില്ല. ദേശീയ രാഷ്ട്രീയവും വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പൊതുവായ വിഷയത്തില്‍ അതെല്ലാം മാറ്റിവെച്ച് ഐക്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നുകൊല്ലം പൂര്‍ത്തിയാക്കുമ്പോള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അപകടകരമായ രീതിയിലേക്കാണ് പോകുന്നത്. രാജ്യമാകെ കര്‍ഷക സമരങ്ങള്‍ വ്യാപകമാവുന്നു. ഇതിന് രാഷ്ട്രീയത്തിന് അപ്പുറം വലിയ മാനങ്ങളുണ്ട്. വഴിമുട്ടിയാല്‍ ജനം പ്രതികരിക്കുമെന്നതിന് തെളിവാണ് കര്‍ഷക സമരങ്ങളുടെ ശക്തി. ഇന്ത്യ പോലൊരു രാജ്യത്ത് ജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. അടുത്ത രണ്ടുവര്‍ഷങ്ങള്‍ കര്‍ഷക സമരങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും രൂക്ഷമാകാനാണ് സാധ്യത. നോട്ട് നിരോധനത്തിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി വന്‍ തകര്‍ച്ചയിലേക്കാണ് രാജ്യത്തെ നയിച്ചത്. ഐ.ടി മേഖലയിലടക്കം തൊഴിലവസരങ്ങള്‍ കുറഞ്ഞു. ട്രംപിന്റെയും മോദിയുടെയും പരിഷ്‌കാരങ്ങള്‍ ഏറെക്കുറെ സമാനമാണ്. ജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ക്ക് ഒരിക്കലും നിലനില്‍പ്പുണ്ടാകില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പോലുള്ള പദ്ധതികളിലൂടെയും മറ്റും രാജ്യത്തെ സാധാരണ ജനങ്ങള്‍ പിടിച്ചുനിന്നു. ഇപ്പോഴാകട്ടെ ആഫ്രിക്കന്‍ രാജ്യങ്ങളിലേതുപോലെ പട്ടിണിയും ദാരിദ്ര്യവും ഇന്ത്യയെ തുറിച്ചുനോക്കുകയാണ്. ഖത്തര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം ശരിയാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കാനാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Film

നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി

മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

Published

on

നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.

അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.

 

Continue Reading

Film

”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി

മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

Published

on

പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.

സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.

സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്‍ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.

Continue Reading

Film

ദളപതി വിജയിന്റെ ‘ജനനായകന്‍’ ജനുവരി 9ന് തിയറ്ററുകളില്‍

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Published

on

ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്‍’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.

എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

ജനനായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്‍കുന്നു.

ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ടെക്‌നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍

 

 

Continue Reading

Trending