മുംബൈ: മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളായ ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ എന്‍.ഐ.എ കോടതി തീവ്രവാദക്കുറ്റം ചുമത്തി. പ്രതികളായ ശ്രീകാന്ത് പുരോഹിത്, പ്രജ്ഞ സിങ് ഠാക്കൂര്‍, റിട്ട.മേജര്‍ മേശ് ഉപാധ്യായ്, അജയ് രഹിര്‍കര്‍, സുധാര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരം എന്‍.ഐ.എ കോടതി കുറ്റം ചുമത്തിയത്. കുറ്റം ചുമത്തുന്നത് നീട്ടിവെക്കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.ഐ.എ കോടതിയുടെ നടപടി.

2008 സെപ്റ്റംബര്‍ 29നാണ് മലേഗാവിലെ മുസ്ലിം പള്ളിക്ക് സമീപം ബൈക്കില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.