മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികളിലൊരാളായ പ്രജ്ഞാസിങ് താക്കൂറിന് ജാമ്യം. ജാമ്യത്തനായി അഞ്ച് ലക്ഷം രൂപ കെട്ടിവെക്കാന്നും പാസ്‌പോര്‍ട്ട് എന്‍.ഐ.ഐക്ക് കൈമാറണമെന്നും നിര്‍ദ്ദേശിച്ചാണ് ബോംബെ ഹൈക്കോടി ജാമ്യം അനുവദിച്ചത്്. ആവശ്യപ്പെടുമ്പോളെല്ലാം അന്യേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരാകണമെന്നും പ്രജ്ഞാസിങ്ങിനോട് കോടതി നിര്‍ദ്ദേശിച്ചു.
ജഡ്ജിമാരായ രഞ്ജിത് മോറെയും ശാലിനി ഫന്‍സാല്‍ക്കറും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രജ്ഞാ സിങ് പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജാമ്യം. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ കേണല്‍ പുരോഹിതന്റെ ജാമ്യാപേക്ഷ കോടതി തള്ളി.