Connect with us

kerala

മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിന് കുറ്റാരോപണ മെമ്മോ നൽകിഎ

30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.

Published

on

മതാടിസ്ഥാനത്തിൽ വാട്‌സ്​ആപ്​ ഗ്രൂപ്​ രൂപവത്​കരിച്ചതിന് സസ്‌പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കുറ്റാരോപണ മെമ്മോ നൽകി. 30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവിസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആരോപിക്കുന്നത്.

വാട്‌സ്​ആപ്​ ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്നും അദ്ദേഹത്തിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കുറ്റാരോപണ മെമ്മോയിലുമുണ്ട്.

ഗോപാലകൃഷ്ണൻ ഫോൺ റീസെറ്റ് ചെയ്ത ശേഷമാണ് ഫോറൻസിക് പരിശോധനക്ക്​ നൽകിയത്. ഗോപാലകൃഷ്ണന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണത്തിനുള്ള തീരുമാനം. വിശദീകരണം തൃപ്തികരമാണെങ്കിൽ നടപടികൾ അവസാനിപ്പിക്കാനും അല്ലെങ്കിൽ തുടരന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും സർക്കാറിനാവും.

അതേസമയം, അഡീ. ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിന് സസ്‌പെൻഷനിലായ എൻ. പ്രശാന്തിന് മെമ്മോ നൽകിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഈ ആഴ്ചമുതല്‍

നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

Published

on

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കമ്മീഷന്‍ ചെയര്‍മാന്‍ നാലാം തീയതി തിരുവനന്തപുരത്തെത്തും. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം ഡിസംബര്‍ അഞ്ചിന് ഈ വര്‍ഷത്തെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാനാണ് നീക്കം. ഉപതെരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീണ്ടത്.

വേനല്‍കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മര്‍ താരിഫ് എന്ന ഒരു നിര്‍ദേശവും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം.

Continue Reading

kerala

കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കൊല്ലം ചിറയിൽ കാണാതായ 19കാരന്റെ മൃതദേഹം കണ്ടെത്തി

ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

Published

on

കൊയിലാണ്ടി കൊല്ലം ചിറയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസ് (19) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.

ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. നല്ല ആഴമുള്ള ചിറയാണിത്. ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

Continue Reading

kerala

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങള്‍

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തിയത്.

Published

on

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഫ്രെയിമുകളില്‍ ഒന്നായി ഈ മഹത്തായ സംഗമം. സ്‌നേഹവും സാഹോദര്യവും നിറഞ്ഞൊഴുകുന്ന പാണക്കാടിന്റെ പെരുമയില്‍ നമുക്ക് അഭിമാനിക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അതേസമയം ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ലോക ക്രിസ്തീയ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.

Continue Reading

Trending