Connect with us

india

‘യോഗങ്ങള്‍ക്ക് ആളെക്കിട്ടാതെ വരുമ്പോള്‍ നടത്തുന്ന നാടകങ്ങള്‍’; ബിജെപിയെ പരിഹസിച്ച് മമത

‘ഇവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ ? പലപ്പോലും കേന്ദ്ര ആഭ്യന്തരമന്ത്രി ഇവിടെയുണ്ടാവും. അല്ലെങ്കില്‍ ഛഡ്ഡയും, നഡ്ഡയും, ഫഡ്ഡയും, ഭഡ്ഡയുമെല്ലാം ഉണ്ടാവും. അവരുടെ യോഗങ്ങള്‍ക്ക് ആളെക്കിട്ടാതെ വരുമ്പോള്‍ പ്രവര്‍ത്തകരോട് ഇത്തരം നാടകങ്ങള്‍ കളിക്കാന്‍ നേതൃത്വം ആവശ്യപ്പെടും’ മമത പരിഹസിച്ചു

Published

on

കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹം പശ്ചിമ ബംഗാളില്‍വച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. നാടകമാണ് അരങ്ങേറിയതെന്ന് ആരോപിച്ച അവര്‍ മുതിര്‍ത്ത ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി എത്തുന്നതിനെയും അവര്‍ വിമര്‍ശിച്ചു.

‘ഇവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ ? പലപ്പോലും കേന്ദ്ര ആഭ്യന്തരമന്ത്രി ഇവിടെയുണ്ടാവും. അല്ലെങ്കില്‍ ഛഡ്ഡയും, നഡ്ഡയും, ഫഡ്ഡയും, ഭഡ്ഡയുമെല്ലാം ഉണ്ടാവും. അവരുടെ യോഗങ്ങള്‍ക്ക് ആളെക്കിട്ടാതെ വരുമ്പോള്‍ പ്രവര്‍ത്തകരോട് ഇത്തരം നാടകങ്ങള്‍ കളിക്കാന്‍ നേതൃത്വം ആവശ്യപ്പെടും’ മമത പരിഹസിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ആയുധമേന്തി ദിവസവും റാലി നടത്തുന്നു. സപപ്രവര്‍ത്തകരെ തന്നെ ആക്രമിക്കുകയും അതിനെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിനെ പഴിചാരുകയും ചെയ്യുന്നു. കര്‍ഷക സമരം അടക്കമുള്ളവയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നാടകങ്ങള്‍ നടത്തുന്നത്. വാഹനം ആക്രമിക്കപ്പെട്ടപ്പോള്‍ ബിജെപി നേതാക്കള്‍ അതിനുള്ളിലിരുന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. ആക്രമണം നടക്കുമെന്ന് അവര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്നും മമത ആരോപിച്ചു.

ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, നേതാക്കളായ മുകുള്‍ റോയ്, ദിലീപ് ഘോഷ്, കൈലാഷ് വിജയ്‌വര്‍ഗിയ എന്നിവരുടെ വാഹന വ്യൂഹത്തിനു നേരെയാണ് സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍വച്ച് ആക്രമണമുണ്ടായത്. പല വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.

നഡ്ഡയുടെ വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാല്‍ അദ്ദേഹത്തിന് പരിക്കേറ്റില്ല. പിന്നീട് നേതാക്കള്‍ കനത്ത സുരക്ഷയോടെ പൊതുസമ്മേളന വേദിയിലെത്തി. ടിഎംസി ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് കൈലാഷ് വിജയ്‌വര്‍ഗിയ ആരോപിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

india

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും.

നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. 2 30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.

Continue Reading

Trending