Connect with us

india

മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്

തുടര്‍ച്ചായായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്

Published

on

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം സ്വന്തമാക്കിയിരുന്നു. രാജ്ഭവനില്‍ ആണ് സത്യപ്രതിജ്ഞ.

ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത ബാനര്‍ജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്നകാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ മാത്രമേ നടക്കൂ എന്നാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുൽഗാന്ധിക്കെതിരായ അധിക്ഷേപം: അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ സമനില തെറ്റി: രമേശ് ചെന്നിത്തല

മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല.

ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല. രാഹുൽ ഗാസിക്കെതിരെയാണ് പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല.

മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നാണ് അന്‍വര്‍ എം.എല്‍. എ പറഞ്ഞത്. പാലക്കാട് ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

Continue Reading

india

‘ഇസ്‍ലാം പഠിപ്പിക്കുന്നത് മറ്റ് മതങ്ങളെ ബഹുമാനിക്കാൻ’; മോദിക്കെതിരെ വിമർശനവുമായി ഫാറൂഖ് അബ്ദുല്ല

ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുസ്‍ലിം മതവിഭാ​ഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയത്.

Published

on

മുസ്‍ലിംകൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസം​ഗത്തെ അപലപിച്ച് നാഷനൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ഇസ്‍ലാം മതവും അല്ലാഹുവും എല്ലാവരോടുമൊപ്പം നടക്കാനാണ് പഠിപ്പിക്കുന്നതെന്നും മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇസ്‍ലാം മതവും അല്ലാ​ഹുവും പഠിപ്പിക്കുന്നത് എല്ലാവരോടുമൊപ്പം നടക്കാനാണ്. മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്താനല്ല, മറിച്ച് മറ്റ് മതങ്ങളെയും ബഹുമാനിക്കാനാണ് ഇസ്‍ലാം നമ്മെ പഠിപ്പിക്കുന്നത്. മം​ഗല്യസൂത്ര തട്ടിയെടുക്കുന്ന ഒരാൾ മുസൽമാനല്ല. അയാൾക്ക് ഇസ്‍ലാമിനെ മനസ്സിലാകുകയുമില്ല,“ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ചടങ്ങിനിടെയായിരുന്നു മുസ്‍ലിം മതവിഭാ​ഗത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയത്. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്ത് മുസ്ലിങ്ങൾക്ക് വീതം വെച്ച് നൽകുമെന്നും രാജ്യത്തെ സമ്പത്തിന്റെ പ്രഥമ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺ​ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പരാമർശം.

സാധാരണക്കാരായ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നൽകാനാണ് കോൺ​ഗ്രസിന്റെ പദ്ധതിയെന്നും മോദി വിദ്വേഷ പ്രസംഗത്തിൽ പറഞ്ഞു.

Continue Reading

india

ഹൈദരാബാദിൽ പള്ളിക്ക് നേരെ അമ്പെയ്ത ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്’

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്.

Published

on

രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്ത ബിജെപി സ്ഥാനാർഥിക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്. ശോഭയാത്രയ്ക്കിടെ കല്ലേറുൾപ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കൽപ്പിക അമ്പെയ്യുന്ന വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു.

ഇവർക്കെതിരെ ഐപിസി 295 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ മുസ്‌ലിം സമുദായത്തിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയാണ് മാധവി ലതയെന്ന് എഫ്ഐആറിൽ പറയുന്നു. ‘എപ്രിൽ 17ന് ശ്രീരാമനവമി ശോഭയാത്രയ്ക്കിടെ മാധവി ലത, ഒരു സാങ്കൽപ്പിക അമ്പടയാളം വരച്ച് മസ്ജിദിന് നേരെ എയ്യുന്ന ആംഗ്യം കാണിച്ചു’.

‘ഈ നികൃഷ്ടമായ പെരുമാറ്റത്തിൽ അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്‌ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു’- എഫ്ഐആർ വിശദമാക്കുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാധവി ലതയ്ക്കും ബിജെപിക്കുമെതിരെ ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയടക്കമുള്ളവർ രം​ഗത്തെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

‘ബിജെപിയും ആർ.എസ്.എസും പ്രകോപന നീക്കങ്ങൾ നടത്തുന്നു. എനിക്ക് പറയാനുള്ളത് ഇവിടുത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകർക്കാൻ ബിജെപിയും ആർ.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടില്ലേ. ഇതിനെതിരായി വേണം നിങ്ങൾ വോട്ട് ചെയ്യാൻ. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബിജെപി ശ്രമം’- ഉവൈസി പറഞ്ഞു. ഇതാണോ മോദിയുടെ ‘എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം’ എന്ന നയമെന്ന് ചോദിച്ച ഉവൈസി, ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വീഡിയോ വിവാദമായതോടെ, അത് എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് മാധവി ലത രംഗത്ത് വന്നിരുന്നു. ‘എന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അപൂര്‍ണമായ വീഡിയോ ആണ്. അത് കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നു’- എന്നായിരുന്നു മാധവി ലതയുടെ വിശദീകരണം.

Continue Reading

Trending