ഇന്ത്യാ രാജ്യം മാറ്റം ആവശ്യപ്പെടുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹി കോണ്‍സ്റ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ലവ് ഫോര്‍ നൈബര്‍( അയല്‍ക്കാരന് സ്‌നേഹം) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. ഇന്ത്യ മാറ്റം ആവശ്യപ്പെടുന്നു. ആ മാറ്റം 2019 ല്‍ ലോകത്തിന് തന്നെ ഗുണകരമായി ഭവിക്കുമെന്നും മമതാ ബാനര്‍ജി.

കഴിഞ്ഞ ദിവസം കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും മമതയെ സന്ദര്‍ശിച്ചിരുന്നു. അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത കരുക്കള്‍ നീക്കിത്തുടങ്ങി എന്നായിരുന്നു ഈ കൂടിക്കാഴ്ചയെ മാധ്യമങ്ങള്‍ വിലയിരുത്തിയത്.