സംവിധായകന്‍ ഐ.വി ശശിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്റെ പ്രമുഖ നടന്‍ മമ്മൂട്ടി. “ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു”വെന്നാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്‌.

മമ്മൂട്ടി-ഐ.വി ശശി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. അതിരാത്രം, ആവ നാഴി, മൃഗയ, അനുബന്ധം, കാണാ മറയത്ത്, ഇൻസ്‌പെക്ടർ ബൽറാം തുടങ്ങി, മമ്മൂട്ടി എന്ന മഹാ നടന്  ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ശശി. 1921 എന്ന ഒരൊറ്റ സിനിമ കണ്ടാൽ മതിയാവും  ഐ.വി ശശി എന്ന ഡയറക്ടറുടെ മാസ്റ്റർ ക്രാഫ്റ്റ് മനസ്സിലാക്കാൻ.