പാലക്കാട്: പാലക്കാട്ടെ ചിറ്റൂരില്‍ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും വെട്ടികൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മനോജ്, മേഘ എന്നിവരെ കൊലപ്പെടുത്തിയത്. ഇയാള്‍ പിന്നീട് പൊലീസിനു മുന്നില്‍ കീഴടങ്ങി.

ഇന്നു രാവിലെ ഏഴരയോടെ മാണിക്യന്‍ പൊലീസിനു മുന്നില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് പൊലീസ് മാണിക്യനും കുടുംബവും താമസിക്കുന്ന വാടകവീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തു നിന്ന് ഒരു വര്‍ഷം മുമ്പാണ് മാണിക്യനും കുടുംബവും ചിറ്റൂരിലെ കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തിരുന്നത്.