ഗൊരഖ്പൂര്‍: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഞെക്കിക്കൊന്ന് ഭര്‍ത്താവ്. ശേഷം സ്വന്തം ലൈംഗികാവയവം മുറിച്ചു കളയുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ഥ്‌നഗര്‍ സ്വദേശി അന്‍വര്‍ ഹസന്‍ ആണ് ഭാര്യയെ ഞെക്കിക്കൊല്ലുകയും ശേഷം സ്വന്തം അവയവം ചെത്തിക്കളയുകയും ചെയ്തത്. സാരമായ അവസ്ഥയില്‍ യുവാവ് ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഒരു വര്‍ഷം മുമ്പാണ് 24 വയസുള്ള അന്‍വര്‍ ഹസന്‍ 21കാരിയായ മെഹ്നാസിനെ കല്യാണം കഴിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുന്ന അന്‍വര്‍ രണ്ടു ദിവസം മുമ്പാണ് വീട്ടിലെത്തിയത്. ലൈംഗിക ബന്ധത്തിനുള്ള തന്റെ മോഹത്തിനെതിരെ ഭാര്യ ഇടഞ്ഞു നിന്നപ്പോള്‍ കലി പൂണ്ട താന്‍ അവളെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് ആശുപത്രി അധികൃതരോട് അന്‍വര്‍ പറഞ്ഞു. സംഭവത്തില്‍ മെഹ്നാസിന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സിദ്ദാര്‍ഥ് നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.