മംഗളൂരു: പിതാവിന്റെ അറുത്തെടുത്ത തലയുമായി യൂവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയില്‍ മഞ്ചുനായ്കയുടെ തലയുമായാണ് മകന്‍ ദയാനന്ദ പൊലീസ് സ്റ്റേഷനിലെത്തിയത്.

സ്ഥിരം മദ്യപാനിയായ പിതാവുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദയാനന്ദ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. മദ്യപാനത്തിന്റെ പേരില്‍ ദയാനന്ദയും പിതാവും വഴക്കുണ്ടാവാറായിരുന്നു. ഒഴിവ് ദിവസമായതിനാല്‍ വീട്ടിലുണ്ടായിരുന്ന യുവാവും മദ്യലഹരിയിലായിരുന്ന പിതാവും തമ്മില്‍ വാക്കേറ്റം നടന്നു. വാക്കേറ്റത്തിനൊടുവില്‍ പിതാവിന്റെ കൈകളും കാലുകളും കെട്ടിയിട്ട ശേഷം തല വെട്ടിയെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.