More
മോദിയുടെ ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് പുറത്താക്കി

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം.
നഗ്മ പര്‍വീന്‍ എന്ന യുവതിക്കാണ് ഈ അനുഭവം. താന്‍ വരച്ച ചിത്രങ്ങള്‍ ഭര്‍ത്താവ് പര്‍വേസ് ഖാനെ കാണിച്ചപ്പോള്‍ അദ്ദേഹം കോപാകുലനായെന്നും തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും നഗ്മ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നഗ്മയുടെ പിതാവ് ശംസീര്‍ ഖാന്‍ പര്‍വേസിന്റെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ മോദിയുടെയും ആദിത്യനാഥിന്റെയും മുന്‍കാല ചെയ്തികള്‍ മനസിലാക്കി കൊടുക്കുകയാണ് ചെയ്തതെന്ന് പര്‍വേസിന്റെ വീട്ടുകാര്‍ പ്രതികരിച്ചു.
kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
india
1400 ഓളം മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്

ആസ്സാമിലെ ദൂബ്രിയിലാണ് 10,000 ത്തോളം ഒഴിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുന്നത്. നാല് ദശാബ്ദങ്ങളായി പ്രദേശത്ത് താമസിക്കുന്നവരടക്കം സർക്കാർ നടപടിയിൽ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റൊരു ഗ്രാമത്തിൽ ഭൂമി നൽകി എന്ന സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുവെങ്കിലും ഇപ്പോഴുള്ളതിനേക്കാൾ മഴക്കാലത്ത് വെള്ളപൊക്കം നടക്കുന്നയിടമാണ് ലഭിച്ചതെന്ന് ഗ്രാമവാസികൾ പരാതിപ്പെട്ടു. കുറച്ചു പേർ സംഘടിച്ച് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചുവെങ്കിലും പോലീസ് അവരെ ലാത്തിച്ചാർജ് നടത്തി അവരെ സ്ഥലത്ത് നിന്നും നീക്കി.
സ്വതന്ത്ര MLA അഖിൽ ഗൊഗോയ് സ്ഥലം സന്ദർശിക്കുകയും ബാധിക്കപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസാണിതെന്നും ബിജെപി സർക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്നും MLA ആരോപിച്ചു.
-
kerala2 days ago
കൊച്ചി റിഫൈനറിയില് അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
GULF3 days ago
ഹജ്ജ് സേവനത്തില് സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala3 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര് കുടുങ്ങി
-
kerala2 days ago
കേരള സര്വകലാശാല സിന്ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്ണര്ക്ക് നിയമോപദേശം