മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി സ്വദേശിനിയായ യുവതിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്. കുഞ്ഞിനെയും അമ്മയേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂപ്രണ്ടിന് ബന്ധുക്കള്‍ പരാതി നല്‍കി.