More
‘ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക’;മഞ്ജു

ആമിയില് അഭിനയിക്കുന്നതിന് നേരെ ഉയര്ന്നുവന്ന വിവാദങ്ങള്ക്ക് പ്രതികരണവുമായി പ്രശസ്ത നടി മഞ്ജുവാര്യര് രംഗത്ത്. സിനിമയില് അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ലെന്ന് മഞ്ജു പറയുന്നു. കമല്സാറിനെ ചുറ്റിയുള്ള രാഷ്ട്രീയ ചര്ച്ചകളിലെ പക്ഷം ചേരലായി തന്റെ അഭിനയത്തെ കാണരുത്. എല്ലാവരേയും പോലെ തന്റെ രാജ്യമാണ് തന്റെ രാഷ്ട്രീയമെന്നും ദയവായി ആമിയെ ഒരു സിനിമയായി മാത്രം കാണണമെന്നും മഞ്ജു പറയുന്നു. തന്റേത് ഒരു കഥാപാത്രം മാത്രമാണെന്നും പോസ്റ്റില് മഞ്ജു വ്യക്തമാക്കുന്നുണ്ട്. ആമിയായി അഭിനയിക്കുന്നതിന് മഞ്ജുവാര്യര്ക്കെതിരെ ഫേസ്ബുക്കില് വര്ഗ്ഗീയവാദികളുടെ ആക്രണം ഉണ്ടായിരുന്നു. ആമിയില് നിന്ന് പിന്മാറണമെന്നും ദേശീയ ഗാനത്തെ ബഹുമാനിക്കാത്ത സംവിധായകനൊപ്പം അഭിനയിക്കുന്നത് ആരാധകര്ക്ക് വിഷമമുണ്ടാക്കി എന്നൊക്കെയായിരുന്നു കമന്റുകള്. വിവാദം ശക്തമായപ്പോഴാണ് തന്റെ നിലപാട് വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്ണ്ണരൂപം:
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയില് മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന് ഇതില് അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന് കമല്സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല് സാര് എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ ‘ഈ പുഴയും കടന്നും’, ‘കൃഷ്ണഗുഡിയില് ഒരു പ്രണയകാലത്തും’ പോലെയുള്ള സിനിമകള് എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല് സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്ഷത്തിനുശേഷം ഒപ്പം പ്രവര്ത്തിക്കാന് അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള് ഉള്ളില്.
ഭാരതത്തില് ജനിച്ച ഏതൊരാളെയും പോലെ ‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില് ദീപാരാധന തൊഴുന്നയാളാണ് ഞാന്. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള് പ്രണമിക്കുകയും ചെയ്യുന്നു.
മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില് അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില് പ്രവര്ത്തിക്കുന്നവര്ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര് അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. ‘ആമി’യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്ഥതലങ്ങള് നല്കി വിവാദമുണ്ടാക്കുന്നവര് ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്പ്പണമാകുമെന്നുമാണ് വിശ്വാസം.
അതുകൊണ്ട് പ്രിയപ്പെട്ടവരേ…എന്നെ മുന്നിര്ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്ച്ചകള്ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്ക്കണമെന്ന് അഭ്യര്ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള് നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം…
kerala
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തി
ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഈ മാസം 5നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.
യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യുഎസിലേക്കു പോയിരുന്നു.
kerala
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില് യെല്ലോ അലര്ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ കനക്കും. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു.
ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
kerala
ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു മരിച്ച നിലയിൽ
വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.
പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള് സ്കൂള് സമയമാറ്റത്തില് ചര്ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില് പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
റെക്കോര്ഡ് കുതിപ്പില് സ്വര്ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്ന്ന നിരക്കില്
-
kerala3 days ago
അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല് തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
india2 days ago
ഡല്ഹിയില് ഫുട്പാത്തില് ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല് മദ്യപിച്ച് കാര് കയറ്റി; ഡ്രൈവര് അറസ്റ്റില്