കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് നടി മഞ്ജുവാര്യര്‍. മീനാക്ഷിയെ തനിക്കൊപ്പമയക്കണമെന്നാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടിക്കാട്ടുന്നു.
മഞ്ജുവും ദിലീപും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ മകളുടെ സംരക്ഷണം തനിക്ക് അവകാശപ്പെട്ടതാണെന്നാണ് മഞ്ജു പറയുന്നത്.