സ്വന്തം അമ്മയ്ക്ക ക്യാന്‍സര്‍ ബാധിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവച്ച് നടി മഞ്ജുവാര്യര്‍. തലസ്ഥാനത്ത് നടന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പില്‍ വച്ചായിരുന്നു അമ്മയുടെ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച അനുഭവങ്ങള്‍ നടി മഞ്ജുവാര്യര്‍ പങ്കു വെച്ചത്.

മഞ്ജുവാര്യര്‍ വാക്കുകള്‍:
‘അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം. അന്നായിരുന്നു ഞാനും അച്ഛനുമൊക്കെ വല്ലാതെ സങ്കടപ്പെട്ടത്. പക്ഷേ, ഞങ്ങള്‍ പുറത്തു കാണിച്ചില്ല. അമ്മ തളരാന്‍ പാടില്ല. അന്നു രാത്രി ഞങ്ങള്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. അര്‍ബുദത്തെ നമ്മള്‍ ചെറുത്തു തോല്‍പിക്കും.’

‘ഇന്നിപ്പോള്‍ പതിനേഴു വര്‍ഷം കഴിഞ്ഞു. പഴയതിനേക്കാള്‍ ഊര്‍ജ്വസ്വലയാണ് അമ്മയിപ്പോള്‍. തിരുവാതിരകളിയിലും ആര്‍ട്ട് ഓഫ് ലിവിങ്ങിലുമൊക്കെ സജീവം. നാലു വര്‍ഷം മുന്‍പ് അച്ഛനു കാന്‍സര്‍ വന്നപ്പോഴും ഞങ്ങള്‍ പതറിയില്ല. നാളെ എനിക്കു വന്നാലും (വരാതിരിക്കട്ടെ) തളരില്ല. കാരണം അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എനിക്ക്.’മഞ്ജു പറയുന്നു.