ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്.

• തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല.
• അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല.
• വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല.
• 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല.
• ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല.
• അദ്ദേഹം തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാരുകളെ മറിച്ചിടാൻ സമയം ചിലവഴിച്ചില്ല.
• രാജ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ ചെറു തിരഞ്ഞെടുപ്പുകളിൽ ടെന്റ് കെട്ടി രാപ്പാർത്തില്ല.
• സാമ്പത്തിക മാന്ദ്യത്തിൽ ലോകം ഉലഞ്ഞപ്പോൾ അങ്ങിനെയൊന്ന് കേൾക്കുക പോലും ചെയ്യാതെ അദ്ദേഹം രാജ്യത്തെ രക്ഷിച്ചു നിർത്തുന്നത് കണ്ട് വമ്പൻ സാമ്പത്തിക രാജ്യങ്ങൾ പോലും ആശ്ചര്യം പൂണ്ടിട്ടുണ്ട്. അതിന്റെ പേരിലും ഒരിക്കൽ പോലും “ഞാൻ .. ഞാൻ” എന്ന് പറഞ്ഞട്ടില്ല.
• തികഞ്ഞ മതവിശ്വാസിയായിരുന്നു സിംഗ്. പക്ഷേ, ആ വിശ്വാസം തന്റെ ജനതക്ക് ഒരിക്കൽ പോലും ആരോചകമാവാതെ അദ്ദേഹം ശ്രദ്ധിച്ചു.
• അദ്ദേഹം വിനയാന്വിതനായിരുന്നു …
ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ചലനം കൊണ്ടോ പോലും അഹങ്കാരം കാണിച്ചില്ല എന്നത് തന്നെയാണ് ആദ്ദേഹത്തെ പലപ്പോഴും അപ്രസക്തനാക്കിയത്.
• കാരണം ആൾക്കൂട്ടങ്ങളുടെ ആരവങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിൽ നിലനിൽപ്പിന് പ്രധാനം എന്ന് ഒന്നുകിൽ അദ്ദേഹം തിരിച്ചറിയാതെ പോയി.. അല്ലെങ്കിൽ തിരിച്ചറിവുണ്ടായിട്ടും അദ്ദേഹം അത് വേണ്ടെന്ന് വെച്ചു.