സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് മരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്‍. അല്‍-ഇഖ്ബാരിയ ചാനലാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ കിരീടാവകാശി മുഖ്രിന്‍ അല്‍ സൗദിന്റെ മകനാണ് മന്‍സൂര്‍.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹെലികോപ്റ്റര്‍ യമന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. രാജകുമാരനൊപ്പം ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ഒരു സംഘവും ഉണ്ടായിരുന്നു. അപകടത്തില്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍ അപകടകാരണം വ്യക്തമല്ല.