ന്യൂഡല്‍ഹി: കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ സി.പി. എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കേരള ഹൗസിലേക്ക് മാര്‍ച്ച് നടത്തി. കേരളത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന രാഷ്ട്രീയശൈലി സി. പി.എം ഉപേക്ഷിക്കണമെന്നും, ലീഗ് പ്രവര്‍ത്തകരുടെ സംയമനം ദൗര്‍ബല്യമായി കാണരുതെന്നും മാര്‍ച്ച് മുന്നറിയിപ്പ് നല്‍കി. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫവാസ് മാവൂര്‍,യൂസുഫ് അലി,അസ്ഹറുദ്ധീന്‍. പി, ഷുഹൈബ് ഹംസ,അബുല്‍ ഹസന്‍ തൊടുപുഴ,അദീബ് മമ്പാട്, ഗഫൂര്‍ പുളിക്കല്‍ സംസാരിച്ചു.