X

ജര്‍മന്‍ കലാപം; ന്യുയറെ തഴഞ്ഞാല്‍ ദേശീയ ടീമിലേക്ക് താരങ്ങളെ നല്‍കില്ലെന്ന് ബയേണ്‍ മ്യുണിച്ച്

മ്യുണിച്ച്: ജര്‍മനിയിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പര്‍ ആരാണ്…? ബയേണ്‍ മ്യൂണിച്ചിന്റെ കാവല്‍ക്കാരന്‍ മാനുവല്‍ ന്യൂയറും ബാര്‍സിലോണയുടെ കാവല്‍ക്കാരന്‍ മാര്‍ക്ക് ആന്ദ്രെ ടെര്‍സ്‌റ്റെഗാനും തമ്മിലാണ് വലിയ മല്‍സരം. ന്യൂയറും അദ്ദേഹത്തിന്റെ ക്ലബായ ബയേണ്‍ മ്യൂണിച്ചും ആണയിട്ട് പറയുന്നു ഒന്നാം നമ്പര്‍ ന്യൂയര്‍ തന്നെ. എന്നാല്‍ മാര്‍ക്് ആന്ദ്രെ തറപ്പിച്ച് പറയുന്നു ഒന്നാമന്‍ താനാണെന്ന്. എന്നാല്‍ ബാര്‍സിലോണ ക്ലബുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല. ജര്‍മന്‍ ദേശീയ ടീമില്‍ നിന്ന് ന്യൂയറെ തഴയുന്ന പക്ഷം ബയേണ്‍ മ്യൂണിച്ചിന്റെ ഒരു താരങ്ങളെയും ദേശീയ ഡ്യൂട്ടിക്ക്് അയക്കില്ലെന്ന ഭീഷണിയും ക്ലബ് മുഴക്കിയതോടെ ദേശീയ കോച്ച് ജോക്കിം ലോ സമ്മര്‍ദ്ദത്തിലായി. ഈയിടെ പ്രഖ്യാപിച്ച ദേശീയ സംഘത്തില്‍ നിന്നും തോമസ് മുള്ളര്‍, ജെറോം ബോയതാംഗ്, മാറ്റ്‌സ് ഹമ്മല്‍സ് എന്നിവരെ കോച്ച് തഴഞ്ഞിരുന്നു. ജര്‍മനിയിലെ ഏറ്റവും വലിയ ക്ലബാണ് ബയേണ്‍. ദേശീയ ടീമിലെ മിക്ക താരങ്ങളും ബയേണിനെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ അന്യായമായി സ്വന്തം താരങ്ങളെ അകറ്റിയാല്‍ കടുത്ത തീരുമാനമെടുക്കുമെന്നാണ് ക്ലബ് പ്രസിഡണ്ട് ഉലി ഹോനസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യാന്തര ഫുട്‌ബോളില്‍ സമീപകാലത്ത്് ജര്‍മനിയുടെ പ്രകടനം മോശമാണ്. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ 2014 ലെ ചാമ്പ്യന്മാര്‍ പുറത്തായിരുന്നു. യൂറോ യോഗ്യതാ ഘട്ടത്തിലും തപ്പിതടയുന്നു.

web desk 1: