ന്യൂഡല്‍ഹി: ചത്തീസ്ഗഢിലെ സുഖുമയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 12സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഏഴുപേരില്‍ നാലുപേരുടെ അവസ്ഥ ഗുരുതരമാണ്. ആസ്പത്രിയിലെത്തിച്ചതിന് ശേഷമാണ് ഒരു ജവാന്‍ മരണത്തിന് കീഴടങ്ങിയത്.

ഉച്ചക്ക് ഒരുമണിയോടെ ചിന്താഗുഫക്കടുത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്തെ റോഡുനിര്‍മ്മിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന 74ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു ചേര്‍ത്തു.