Connect with us

News

‘ഹൃദയം കൊണ്ട് ഞാന്‍ ഒരു ഫലസ്തീനി’; ഫുട്‌ബോള്‍ മാന്ത്രികന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഫലസ്തീന്‍ ജനത

രണ്ട് വര്‍ഷം മുന്‍പ് ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ മറഡോണ പറഞ്ഞതിങ്ങനെയായിരുന്നു- ‘ഫലസ്തീന്‍ എന്റെ ഹൃദയമാണ്. അവിടെയുള്ള ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. മെഹ്മൂദ് അബ്ബാസ് എന്ന ഈ മഹത് വ്യക്തി ആഗ്രഹിക്കുന്നത് ഫലസ്തീന്റെ സമാധാനമാണ്. അബ്ബാസിന് ഒരു രാജ്യമുണ്ട്, അവകാശവും’. 2014ല്‍ ഗസ്സയില്‍ 2600 പേര്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ ആക്രമണത്തെയും മറഡോണ അപലപിക്കുകയുണ്ടായി. ഫലസ്തീന്‍ ജനതയോട് ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലജ്ജാവഹമാണെന്നാണ് മറഡോണ പറഞ്ഞത്

Published

on

കളിക്കളത്തില്‍ പ്രതിരോധ നിരയെ ഡ്രിബിള്‍ ചെയ്യുന്ന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം കായിക ലോകത്തിന്റെ മാത്രം നഷ്ടമല്ല. അധിനിവേശ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ എന്നും തുറന്നുപറഞ്ഞ മറഡോണയുടെ വിയോഗം സമാധാനപ്രേമികള്‍ക്കും തീരാ നഷ്ടമാണ്. ഫലസ്തീന്‍ ജനതയോടുള്ള അദ്ദേഹത്തിന്റെ അടുപ്പം അതിന് ഉദാഹരണമാണ്. മറഡോണയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതോടെ കണ്ണീരണിയുകയാണ് ഫലസ്തീന്‍ ജനത.

”ഫലസ്തീനില്‍ ആര്‍ക്കും മറഡോണയെ വെറുക്കാന്‍ കഴിയില്ല. അദ്ദേഹത്തെ സ്‌നേഹിക്കുക എന്നത് മാത്രമാണ് ഫലസ്തീനികള്‍ക്ക് ചെയ്യാന്‍ കഴിയുക. മറഡോണ ഞങ്ങളെ പ്രചോദിപ്പിച്ചു- കൊടിയ ദരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നും നമ്മളെപ്പോലെ തവിട്ടുനിറമുള്ള, നമ്മളെപ്പോലെ അത്യാവേശമുള്ള ഒരാള്‍ ലോകത്തിന്റെ നെറുകയിലെത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഫുട്‌ബോളിനെക്കുറിച്ചോ സ്‌പോര്‍ട്‌സിനെക്കുറിച്ചോ ആയിരുന്നില്ല. അത് പ്രതീക്ഷയെക്കുറിച്ചായിരുന്നു. എന്തും സാധ്യമാണെന്ന ഒരു തോന്നല്‍. മറഡോണ ഫലസ്തീനെ പരിഗണിക്കുന്നുവെന്നും ഞങ്ങളുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും പ്രഖ്യാപിച്ചപ്പോഴുള്ള ഞങ്ങളുടെ ആവേശം നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ മാത്രമേ കഴിയൂ. അവസാനം വരെ അദ്ദേഹം ഫലസ്തീന് ധാര്‍മിക പിന്തുണ നല്‍കി”- ഫലസ്തീന്‍ പത്രപ്രവര്‍ത്തകനും ഫലസ്തീന്‍ ക്രോണിക്കിള്‍ എഡിറ്ററുമായ റാംസി ബറൌദ് പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് ഫലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ മറഡോണ പറഞ്ഞതിങ്ങനെയായിരുന്നു- ‘ഫലസ്തീന്‍ എന്റെ ഹൃദയമാണ്. അവിടെയുള്ള ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. മെഹ്മൂദ് അബ്ബാസ് എന്ന ഈ മഹത് വ്യക്തി ആഗ്രഹിക്കുന്നത് ഫലസ്തീന്റെ സമാധാനമാണ്. അബ്ബാസിന് ഒരു രാജ്യമുണ്ട്, അവകാശവും’. 2014ല്‍ ഗസ്സയില്‍ 2600 പേര്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ ആക്രമണത്തെയും മറഡോണ അപലപിക്കുകയുണ്ടായി. ഫലസ്തീന്‍ ജനതയോട് ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലജ്ജാവഹമാണെന്നാണ് മറഡോണ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ (60) അന്തരിച്ചത്. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

1960 ഒക്ടോബര്‍ 30ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലാണ് അദ്ദേഹം ജനിച്ചത്. അര്‍ജന്റീനയെ 1986ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.

അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്രഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി കളിച്ചിട്ടുണ്ട്. അതില്‍ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണയെ തേടിയെത്തുകയും ചെയ്തു.

ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending