മോഹന്‍ലാല്‍ നായകനായ 100 കോടി നിര്‍മാണച്ചെലവുള്ള ചിത്രം മരക്കാര്‍ ഒടിടി റിലീസിന്. റിലീസുമായി ബന്ധപ്പെട്ട് മുംബൈയില്‍ ആമസോണ്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആമസോണ്‍ അധികൃതര്‍ സിനിമ കണ്ടുവെന്നാണ് സൂചന. ചിത്രം ക്രിസ്മസ് റിലീസായി എത്തും.

സംസ്ഥാനത്ത് തിയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മൊത്തം സീറ്റിന്റെ പകുതി ആളുകളെയേ പ്രവേശിപ്പിക്കാനാവു. ഈ സാഹചര്യത്തില്‍ ലാഭം ലഭിക്കുക പ്രയാസമായിരിക്കും. അതിനാലാണ് ഒടിടി റിലീസിനൊരുങ്ങുന്നത്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍.